കേന്ദ്രസർക്കാർ കുഴപ്പക്കാരായ വിമാന യാത്രക്കാരുടെ പട്ടികയുണ്ടാക്കുന്നു

ന്യൂഡൽഹി: വിമാനങ്ങളിൽ കുഴപ്പമുണ്ടാക്കുന്ന യാത്രക്കാരുടെ പട്ടിക കേന്ദ്രസർക്കാർ തയ്യാറാക്കുന്നു. വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹായാണ് ഇത് സംബന്ധിച്ച സൂചന നൽകിയത്. ശിവസേന എം.പി രവീന്ദ്ര ഗെയ്ക്വാദുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്നാണ് നടപടി.

ഗെയ്ക്വാദിനെതിരായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു. വിമാന ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷയാണ് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. വിമാന ജീവനക്കാരനോട് മാപ്പു പറയാതെ ഗെയ്ക്വാദിെ ൻറ വിലക്ക് നീക്കിയതിലും മന്ത്രി വിശദീകരണം നൽകി. ഒരു യാത്രക്കാരനെ വിലക്കുന്നത് ഭാവിയിൽ അങ്ങനെയൊരു സംഭവം ഇല്ലാതിരിക്കാനാണ്. ഗെയ്ക്വാദി​െൻറ കാര്യത്തിൽ ഭാവിയിലെ സംഭവം മാത്രമാണ് പരിഗണിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

വെള്ളിയാഴ്ചയാണ് എയർ ഇന്ത്യ രണ്ടാഴ്ച നീണ്ടു നിന്ന ശിവസേന എം.പിയുടെ യാത്ര വിലക്ക് നീക്കിയത്.  അഭ്യന്തര മന്ത്രി രാജ്നാഥ് സിങ് അടക്കമുള്ളവരുടെ ഇടപെടലാണ് വിലക്ക് നീക്കാൻ കാരണം. 

Tags:    
News Summary - Unruly fliers, beware: Govt plans national no-fly list for passengers with ‘disruptive behaviour’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.