Posted On
date_range Updated On
date_range ഉന്നാവ്: എം.എൽ.എയെ ചോദ്യം ചെയ്തു
ഉന്നാവ്: ഉത്തർപ്രദേശിലെ ഉന്നാവിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ജയിലിൽ കഴിയുന്ന ബി.ജെ.പി എം.എൽ.എ കുൽദീപ് സിങ് സെങ്കാറിനെ സി.ബി.െഎ സംഘം ചോദ്യം ചെയ്തു.
സീതാപുർ ജയിലിലെത്തിയ മൂന്നംഗ സംഘമാണ് ചോദ്യംചെയ്തത്. കഴിഞ്ഞ ഞായറാഴ്ച വാഹനമിടിപ്പിച്ച് കൊലപ്പെടുത്താനുള്ള ശ്രമത്തിൽ പെൺകുട്ടിക്കും അഭിഭാഷകനും ഗുരുതര പരിക്കേൽക്കുകയും രണ്ടു ബന്ധുക്കൾ മരിക്കുകയും ചെയ്ത കേസിലും സെങ്കാറിനെ ഉൾപ്പെടുത്തിയിരുന്നു. അതിനിടെ, അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പെൺകുട്ടിക്ക് ന്യൂമോണിയ ബാധിച്ചു. വെൻറിലേറ്ററിൽതന്നെ തുടരുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.