ജയ്പൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള പുസ്തകത്തെ ഭഗവത് ഗീതയോട് ഉപമിച്ച കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്തിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. രാജസ്ഥാനിലെ ജുൻജുനുവിൽ നടന്ന പരിപാടിയിലായിരുന്നു കേന്ദ്രമന്ത്രിയുടെ വിവാദ പ്രസ്താവന. 'മോദി@20: ഡ്രീംസ് മീറ്റ് ഡെലിവറി' എന്ന പുസ്തകത്തെയാണ് കേന്ദ്രമന്ത്രി ഭഗവത്ഗീതയോട് ഉപമിച്ചത്.
ഭഗവാൻ ശ്രീകൃഷ്ണൻ ഭഗവത്ഗീതയിൽ നടത്തിയ ഗീതോപദേശങ്ങൾപോലെ ഈ പുസ്തകവും ഭാവി തലമുറക്ക് പ്രധാനപ്പെട്ടതാകുമെന്ന് തനിക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയുമെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രസ്താവന. പിന്നാലെ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി.
വിവാദ പരാമർശത്തിന്‍റെ വിഡിയോ പ്രചരിച്ചതിനുപിന്നാലെ ഗജേന്ദ്രസിങ് ഷെഖാവത്ത് ഭഗവത്ഗീതയെ അവഹേളിച്ചെന്ന് രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദ് സിങ് ദോതാസ്ര ട്വീറ്റ് ചെയ്തു. വിശുദ്ധ ഭഗവത്ഗീതയെ ഇത്തരത്തിൽ താരതമ്യം ചെയ്തലിലൂടെ ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന് രാജസ്ഥാൻ മുഖ്യമന്ത്രിയുടെ ഒ.എസ്.ഡി ലോകേഷ് ശർമ പറഞ്ഞു. 'മോദി@20: ഡ്രീംസ് മീറ്റ് ഡെലിവറി എന്ന പുസ്തകം ഈ വർഷം മെയിലാണ് പുറത്തിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.