കേന്ദ്രമന്ത്രി കൃഷൻപാൽ ഗുർജറിന്​ കോവിഡ്​

ചണ്ഡീഗഡ്​: കേന്ദ്ര സാമൂഹ്യ​ക്ഷേമ സഹമന്ത്രി കൃഷൻപാൽ ഗു​ർജറിന്​ കോവിഡ്​ സ്ഥിരീകരിച്ചു. ഫരീദാബാദ്​ എം.പി കൂടിയായ ഗുർജർ ട്വിറ്ററിലൂടെയാണ്​ താൻ കോവിഡ്​ പോസിറ്റീവാണെന്ന്​ അറിയിച്ചത്​.

ആരോഗ്യപ്രശ്​നം ഗൗരവത്തോടെ എടുത്ത്​ താൻ കഴിഞ്ഞ ദിവസം കോവിഡ്​ പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ ഫലം പോസിറ്റീവാണ്​. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി അടുത്തിടപെട്ടവർ നിർബന്ധമായും കോവിഡ്​ പരിശോധന നടത്തണമെന്ന്​ മന്ത്രി ട്വീറ്റ്​ ചെയ്​തു.

കേന്ദ്ര ജലശക്തി വകുപ്പ്​ മന്ത്രി ഗ​േ​ജന്ദ്ര സിങ്​ ഷെഖാവത്തിനും നേരത്തെ കോവിഡ്​ സ്ഥിരീകരിച്ചിരുന്നു.

ഹരിയാനയിൽ മുൻ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, വിദാൻ സഭ സ്​പീക്കർ ഗ്യാൻ ചന്ദ്​ ഗുപ്​ത എന്നിവരും കോവിഡ്​ ബാധിച്ച്​ ചികിത്സയിൽ കഴിയുകയാണ്​. കൂടാതെ 10 ഓളം നേതാക്കളും ​ചികിത്സയിലാണ്​.

കോവിഡ്​ പോസിറ്റീവായ വ്യക്തിയുമായി അടുത്തിടപഴകിയ ഹരിയാന കോൺഗ്രസ്​ പ്രസിഡൻറ്​ കുമാരി ഷെൽജ സ്വവസതിയിൽ ക്വാറൻറീനിൽ കഴിയുകയാണെന്ന്​ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.