രാജ്യം ഇരുട്ടിലേക്ക്​; കൽക്കരി പ്രതിസന്ധിയില്ലെന്ന്​ ആവർത്തിച്ച്​ കേന്ദ്രം, സംസ്ഥാനങ്ങൾക്കും വിമർശനം

ന്യൂഡൽഹി: വൈദ്യുത പ്രതിസന്ധി​യെ തുടർന്ന്​ വിവിധ സംസ്ഥാനങ്ങൾ ഇരുട്ടിലേക്ക്​ നീങ്ങുന്നതിനിടെ കൽക്കരി ക്ഷാമമില്ലെന്ന്​ ആവർത്തിച്ച്​ കേന്ദ്രസർക്കാർ. റെക്കോർഡ്​ കൽക്കരിയാണ്​ വിവിധ വൈദ്യുതനിലയങ്ങളിലേക്ക് കഴിഞ്ഞ ദിവസം​ വിതരണം ചെയ്​തതെന്ന്​ കേന്ദ്രമന്ത്രി പ്രഹ്ലാദ്​ ജോഷി പറഞ്ഞു.

1.94 മില്യൺ ടൺ കൽക്കരിയാണ്​ കഴിഞ്ഞ ദിവസം വിതരണം ചെയ്​തത്​. ഇത്​ റെക്കോർഡാണ്​. ജൂണിൽ തന്നെ കൽക്കരി സ്​റ്റോക്ക്​ ചെയ്യാൻ സംസ്ഥാനങ്ങളോട്​ നിർദേശിച്ചിരുന്നുവെന്നും മന്ത്രി വ്യക്​തമാക്കി. പ്രതിദിനം 1.6 മില്യൺ കൽക്കരി വൈദ്യുതി ഉൽപാദകർക്ക്​ നൽകാൻ കോൾ ഇന്ത്യയോട്​ നിർദേശിച്ചിട്ടുണ്ട്​. ദുർഗ പൂജയോട്​ അനുബന്ധിച്ച്​ ഉൽപാദനം 1.7 മില്യൺ ടണ്ണായി ഉയർത്താനും നിർദേശമുണ്ട്​​.

മഴയും ഇറക്കുമതി കുറഞ്ഞതുമാണ്​ ​കൽക്കരിക്ഷാമത്തിനുള്ള പ്രധാനകാരണം. ആശങ്കപ്പെടേണ്ട കാര്യമില്ല. പ്രതിസന്ധിക്ക്​ ഉടൻ പരിഹാരമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൽക്കരി പ്രതിസന്ധി ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷായും യോഗം വിളിച്ചിരുന്നു. 

Tags:    
News Summary - Union Coal Minister Says Replenishing Stock, Urged People to Not Panic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.