ന്യൂഡൽഹി: ഏക സിവിൽ കോഡിൽ പൊതുജനങ്ങൾക്ക് അഭിപ്രായമറിയിക്കാനുള്ള സമയപരിധി ജൂലൈ 28 വരെ നീട്ടി. കൂടുതൽ സമയമാവശ്യപ്പെട്ട് എത്തിയ നിരവധി അപേക്ഷകൾ പരിഗണിച്ചാണ് നടപടിയെന്ന് നിയമ കമീഷൻ അറിയിച്ചു. ജൂൺ 14നാണ് പൊതുജനങ്ങൾക്ക് അഭിപ്രായം സമർപ്പിക്കാൻ ഒരു മാസം സമയം അനുവദിച്ചത്.
വെള്ളിയാഴ്ച അവധി അവസാനിച്ചതോടെയാണ് വീണ്ടും ദീർഘിപ്പിച്ചത്. വർധിപ്പിച്ച സമയപരിധി പരമാവധി പേർ പ്രയോജനപ്പെടുത്തണമെന്നും സക്രിയമായ ഇടപെടൽ എല്ലാവരുടെ ഭാഗത്തുനിന്നും വേണമെന്നും നിയമ കമീഷൻ ആവശ്യപ്പെട്ടു. നിയമ കമീഷൻ വെബ്സൈറ്റിൽ ആർക്കും അഭിപ്രായം അറിയിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.