Mallehwaram-BJP-office

രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളിൽ ബി.ജെ.പിക്ക് പങ്കെന്ന് യു.എൻ റിപ്പോർട്ട്

ന്യൂഡൽഹി: രാജ്യത്ത് മുസ്ലിംകൾ, പട്ടികജാതി, ആദിവാസികൾ, ക്രൈസ്തവർ എന്നീ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ അക്രമണങ്ങൾ വർധിക്കുന്നതിന് പിന്നിൽ ബി.ജെ.പി നേതാക്കളുടെ തീവ്രവികാരമുണർത്തുന്ന പരാമർശങ്ങളാണെന്ന് യു.എൻ റിപ്പോർട്ട്. യു.എൻ.എച്ച്.ആർ.സി നിയമിച്ച പ്രത്യേക ഉദ്യോഗസ്ഥ ഇ. തെന്‍റയി അചയിമെയുടെ റിപ്പോർട്ടാണ് ബി.ജെ.പിയെ പ്രതിക്കൂട്ടിൽ നിർത്തുന്നത്.

രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക് നേരെ നടക്കുന്ന വംശീയ-വർഗീയ ആക്രമണങ്ങളിൽ ബി.ജെ.പിക്ക് പങ്കുണ്ട്. ദേശീയ പൗരത്വ രജിസ്ട്രേഷനെതിരാ‍യി ഇന്ത്യ സർക്കാറിന് കത്തയച്ചതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. വിവിധ ഉറവിടങ്ങൾ ഉദ്ധരിച്ചാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. വിവിധ രാജ്യങ്ങളിലെ രാഷ്ട്രീയ നേതാക്കൾ നടത്തുന്ന വംശീയ-വർഗീയ പരാമർശങ്ങളും പഠനത്തിന്‍റെ ഭാഗമായി ഉദ്ധരിച്ചിട്ടുണ്ട്. ഇന്ത്യയിൽ നടക്കുന്ന അക്രമണങ്ങൾക്ക് പിന്നിൽ ബി.ജെ.പിയെന്ന് കണ്ടെത്തിയിട്ടുണ്ട്. തീവ്രവികാരമുണർത്തുന്ന ബി.ജെ.പി നേതാക്കളുടെ പരാമർശങ്ങളും വിദ്വേഷ പ്രസംഗവും അക്രമത്തിന്‍റെ തോത് വർധിപ്പിക്കുന്നു. ഇത് കൂടാതെ ചില പ്രദേശങ്ങളിൽ ദേശീയ പാർട്ടി എന്ന് അവകാശപ്പെട്ട് ഭരണത്തിലിരിക്കുന്നവർ പൗരൻമാരെ കുടിയേറ്റക്കാരും നുഴഞ്ഞുകയറ്റക്കാരുമാക്കുകയാണെന്നും അസമിെല ദേശീയ പൗരത്വപട്ടിക ചൂണ്ടിക്കാട്ടി റിപ്പോർട്ടിൽ പറയുന്നു.

വംശീയ, വർഗീയ, വിവേചനപരമായ അക്രമണങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും പഠിക്കുന്നതിനായാണ് യു.എൻ ഇ. തെന്‍റയി അചയിമെയെ നിയമിച്ചത്. ഈ റിപ്പോർട്ട് യു.എന്നിന്‍റെ ജനറൽ സെക്രട്ടറിയേറ്റ് ചർച്ചക്കായി ജനറൽ അസംബ്ലിക്ക് വിട്ടു.

ആസ്ട്രേലിയ, യു.എസ്, യൂറോപ്പ് എന്നിവിടങ്ങളിലെ രാഷ്ട്രീയ നേതാക്കളും സർക്കാറും മാധ്യമങ്ങൾ വഴി ന്യൂനപക്ഷങ്ങൾക്കെതിരെ നടത്തുന്ന വംശീയ പരാമർശങ്ങളും റിപ്പോർട്ടിൽ പറയുന്നുണ്ട്.

Tags:    
News Summary - UNHRC Special Rapporteur's report links inflammatory remarks by BJP leaders to rise in vigilantism in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.