രാജസ്​ഥാൻ ജഡ്​ജിക്കെതിരെ പ്രശാന്ത്​ ഭൂഷൺ: വിഡ്​ഢികൾ ജഡ്​ജിമാരായാൽ മണ്ടത്തരമായിരിക്കും ഫലം

ന്യൂഡൽഹി: മയിൽ ഇണചേരാറില്ലെന്നും നിത്യബ്രഹ്​മചാരിയായതിനാലാണ്​ ദേശീയ പക്ഷിയായി അംഗീകരിച്ചതെന്നുമുള്ള​  രാജസ്​ഥാൻ ഹൈക്കോടതി ജഡ്​ജിയുടെ പരാമർശത്തിനെതിരെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത്​ ഭൂഷൺ. വിദ്യാഭ്യാസമില്ലാത്ത വിഡ്​ഢികൾ ജഡ്​ജിമാരായാൽ ഇത്തരം മണ്ടത്തരങ്ങളായിരിക്കും ഫലമെന്ന്​​ പ്രശാന്ത്​ ഭൂഷൺ ട്വിറ്ററിൽ കുറിച്ചു. 

ആൺ മയിൽ ബ്രഹ്​മചാരിയാണെന്നും ആൺ മയിലി​​​െൻറ കണ്ണുനീർ വിഴുങ്ങിയാൽ പെൺ മയിൽ ഗർഭിണിയാകുമെന്നുമാണ്​ രാജസ്​ഥാൻ ഹൈകോടതി ജഡ്​ജി മഹേഷ്​ ചന്ദ്ര ശർമ മാധ്യമ പ്രവർത്തകരോട്​ കഴിഞ്ഞ ദിവസം പറഞ്ഞത്​. ​

നേരത്തെ ഗോശാല നടത്തിപ്പു സംബന്ധിച്ച കേസ്​ പരിഗണിക്കുന്നതിനിടെ പശുവിനെ ദേശീയ മൃഗമാക്കണമെന്ന്​ നിർദേശിച്ചതും മഹേഷ്​ ചന്ദ്ര ശർമയായിരുന്നു. വിവാദ നിർദേശത്തിനു ശേഷം മാധ്യമങ്ങളെ കണ്ട ജഡ്​ജി പശുവിനും മയിലിനുമുളള ഗുണങ്ങൾ വിവരിക്കവെയാണ്​ മയിൽ നിത്യ ബ്രഹ്​മചാരിയാണെന്നും ഇണചേരലിലൂടെയല്ലാതെ ഗർഭം ധരിക്കുമെന്ന​ുമുള്ള വിചിത്ര വാദം ഉയർത്തിയത്​.  

ജഡ്​ജിയുടെ ഇത്തരം പരാമർശങ്ങളെയാണ്​ പ്രശാന്ത്​ ഭൂഷൻ രൂക്ഷമായി വിമർശിച്ചത്​.

Tags:    
News Summary - uneducated fools become judges such idiocies are the result

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.