അവശ്യസാധനങ്ങളും മരുന്നും കിട്ടാനില്ല; മണിപ്പൂരിൽ സ്ഥിതി രൂക്ഷം

ചു​രാ​ച​ന്ദ്പു​ർ (മ​ണി​പ്പൂ​ർ): റോ​ഡ് ഉ​പ​രോ​ധം മൂ​ലം ച​ര​ക്ക് നീ​ക്കം നി​ല​ച്ച​തോ​ടെ മ​ണി​പ്പൂ​രി​ൽ അ​വ​ശ്യ​സാ​ധ​ന, മ​രു​ന്ന് ക്ഷാ​മം രൂ​ക്ഷം. കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്റെ അ​ഭ്യ​ർ​ഥ​ന​യെ തു​ട​ർ​ന്ന് കു​ക്കി വി​ഭാ​ഗം പ്ര​ധാ​ന ഹൈ​വേ ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ച്ചെ​ങ്കി​ലും മെ​യ്തേ​യി വി​ഭാ​ഗ​ക്കാ​ർ ഇ​തി​ന് ത​യാ​റാ​കാ​ത്ത​താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം. ഏ​റ്റ​വു​മ​ധി​കം കു​ക്കി ജ​ന​സം​ഖ്യ​യു​ള്ള ചു​രാ​ച​ന്ദ്പു​ർ ജി​ല്ല​യാ​ണ് കെ​ടു​തി​ക​ൾ കൂ​ടു​ത​ലാ​യും അ​നു​ഭ​വി​ക്കു​ന്ന​ത്. 10,000ഓ​ളം പേ​ർ താ​മ​സി​ക്കു​ന്ന ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ന്റെ സ്ഥി​തി​യും വ്യ​ത്യ​സ്ത​മ​ല്ല.

ആ​ശു​പ​ത്രി​ക​ളി​ൽ ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ർ​മാ​രി​ല്ലാ​ത്ത​തി​നാ​ൽ ചി​കി​ത്സ മു​ട​ങ്ങി. ഡ​യാ​ലി​സി​സ് ന​ട​ക്കു​ന്നി​ല്ല. അ​ർ​ബു​ദം, എ​യ്ഡ്സ് രോ​ഗ​ങ്ങ​ൾ​ക്കു​ള്ള മ​രു​ന്നു​ക​ളും ല​ഭ്യ​മ​ല്ല.

വെ​ടി​വെ​പ്പി​ൽ പ​രി​ക്കേ​റ്റ് വ​രു​ന്ന​വ​രു​ടെ ശ​രീ​ര​ത്തി​ൽ​നി​ന്ന് വെ​ടി​യു​ണ്ട​ക​ൾ നീ​ക്കം ചെ​യ്യാ​നാ​കു​ന്നി​ല്ല. സ​ർ​ജ​ന്മാ​രു​ടെ അ​ഭാ​വ​മാ​ണ് കാ​ര​ണം. ശ​നി​യാ​ഴ്ച വ​രെ 288 പേ​രാ​ണ് വെ​ടി​വെ​പ്പി​ൽ പ​രി​ക്കേ​റ്റ് ജി​ല്ല ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. ക്ഷാ​മം രൂ​ക്ഷ​മാ​യ​തി​നാ​ൽ അ​വ​ശ്യ​സാ​ധ​ന വി​ല കു​തി​ച്ചു​യ​രു​ക​യാ​ണ്. റോ​ഡ് ഉ​പ​രോ​ധം മൂ​ലം അ​യ​ൽ സം​സ്ഥാ​ന​മാ​യ മി​സോ​റാ​മി​ൽ​നി​ന്നു​ള്ള ച​ര​ക്കു​നീ​ക്കം നി​ല​ച്ചു. അ​തി​നി​ടെ, മ​ണി​പ്പൂ​ർ അ​ഭ​യാ​ർ​ഥി ക്യാ​മ്പു​ക​ൾ​ക്കാ​യി 10 കോ​ടി രൂ​പ കേ​ന്ദ്ര സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ൽ​കി​യി​ല്ലെ​ന്ന് മി​സോ​റം ആ​ഭ്യ​ന്ത​ര മ​ന്ത്രി ലാ​ൽ​ചം​ലി​യാ​ന ആ​രോ​പി​ച്ചു.

12,300 പേ​രാ​ണ് മി​സോ​റ​മി​ൽ അ​ഭ​യാ​ർ​ഥി​ക​ളാ​യി ക​ഴി​യു​ന്ന​ത്. ധ​ന​സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​ക്കും മി​സോ​റം മു​ഖ്യ​മ​ന്ത്രി ക​ത്ത​യ​ച്ചി​രു​ന്നു.

Tags:    
News Summary - unavailability of essential commodities and medicine; The situation is dire in Manipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.