Image courtesy: Deccan chronicle

ഉമാഭാരതിക്ക് കോവിഡ്

ന്യൂഡൽഹി: മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ഉമാഭാരതിക്ക് കോവിഡ്. ട്വിറ്ററിലൂടെ ഉമാഭാരതി തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച കാര്യം അറിയിച്ചത്.

ഹരിദ്വാറിനും ഋഷികേശിനുമിടയിലുള്ള വന്ദേമാതരം കുഞ്ച് എന്ന സ്ഥലത്താണ് താൻ ഇപ്പോൾ ക്വാറന്‍റീനിൽ ഉള്ളത്. ആവശ്യമാണെങ്കിൽ വൈദ്യ സഹായം തേടും. താനുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ കോവിഡ് പരിശോധന നടത്തണമെന്ന് ഉമാഭാരതി അഭ്യർഥിച്ചു. 

ഈയിടെ ഹിമാലയത്തിൽ യാത്ര നടത്തിയിരുന്നു. എല്ലാതരത്തിലുമുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു യാത്ര. എന്നിട്ടും തനിക്ക് രോഗബാധയുണ്ടായതായി ഉമാഭരതി പറഞ്ഞു. 

നേരത്തെ, അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന്‍റെ ഭാഗമായുള്ള ശിലാസ്ഥാപന ചടങ്ങിൽ നിന്ന് ഉമാഭാരതി വിട്ടുനിന്നിരുന്നു. താൻ ഏറെ ദൂരം യാത്ര ചെയ്താണ് വരുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മറ്റുള്ളവരുടെയും ആരോഗ്യത്തെ കുറിച്ച് ഉത്കണ്ഠയുള്ളതിനാലാണ് ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നും ഉമാഭാരതി പറഞ്ഞിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.