Posted On
date_range Updated On
date_range ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രിയാകും
ചെന്നൈ: മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ പുത്രനായ ഡി.എം.കെ നേതാവ് ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി. ശനിയാഴ്ച പ്രഖ്യാപിച്ച പുതിയ മന്ത്രിസഭ അഴിച്ചുപണിയിലാണ് പാർട്ടി തലപ്പത്ത് നില ഭദ്രമാക്കിയും നീണ്ട അഭ്യൂഹങ്ങൾക്ക് വിരാമംകുറിച്ചും സ്ഥാനക്കയറ്റം.
ഞായറാഴ്ച ഉച്ചക്ക് ശേഷം 3.30ന് ചെന്നൈ രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും.
നിയമസഭ തെരഞ്ഞെടുപ്പ് വൈകാതെയെത്തുന്ന സംസ്ഥാനത്ത് ഉദയനിധി സ്റ്റാലിനെ മുന്നിൽനിർത്തി പാർട്ടിക്ക് കരുത്ത് കൂട്ടലും പുതിയ പദവി ദാനത്തിന്റെ ലക്ഷ്യമാണ്.
അതിനിടെ, ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ഡി.എം.കെ നേതാവ് സെന്തിൽ ബാലാജിയെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.