ഉദ്ധവും സോണിയയും പവാറും പക്വതയുള്ള നേതാക്കൾ -അജിത്​ പവാർ

നാഗ്​പൂർ: ഉദ്ധവ്​ താക്കറെയും സോണിയ ഗാന്ധിയും ശരദ്​ പവാറും പക്വതയുള്ള നേതാക്കളാണെന്നും അവർ ഉചിതമായ തീരുമാനമേ എടുക്കൂയെന്നും എൻ.സി.പി നേതാവ്​ അജിത്​ പവാർ.

സവർക്കറെ കുറിച്ചുള്ള കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശത്തിന്​ ശിവസേന കടുത്ത മറുപടി നൽകിയ സാഹചര്യത്തിൽ അത്​ മഹാ വികാസ്​ അഖാഡിയെ (എൻ.സി.പി-കോൺഗ്രസ്​-ശിവസേന സഖ്യം) ബാധിക്കുമോ​െയന്ന ചോദ്യത്തോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘ഇഷ്​ടമുള്ള അഭിപ്രായം പറയുകയെന്നത് ഓരോരുത്തരു​െടയും അവകാശമാണ്​. കർഷക ദുരിതം, തൊഴിലില്ലായ്​മ, പണപ്പെരുപ്പം എന്നിവയാണ്​ മഹാരാഷ്​ട്രയിലെ നിലവിലെ പ്രശ്​നങ്ങൾ. നമ്മൾ അത്​ പരിഹരിക്കാനാണ്​​ ശ്രദ്ധിക്കേണ്ടത്​’- അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ ‘റേപ്​ ഇൻ ഇന്ത്യ’യാണ്​ നടക്കുന്നതെന്ന പരാമർശത്തിൽ രാഹുൽ മാപ്പ്​ പറയണമെന്ന്​ ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. മാപ്പ്​ പറയാൻ താൻ രാഹുൽ സവർക്കർ അല്ല രാഹുൽ ഗാന്ധി ആണെന്നായിരുന്നു രാഹുലിൻെറ പ്രതികരണം. ഗാന്ധിജിയെയും നെഹ്​റുവിനെയും പോലെ സവർക്കറും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്​ വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചതാണെന്നും അദ്ദേഹത്തെ കോൺഗ്രസുകാർ ബഹുമാനിക്കണമെന്നുമായിരുന്നു ഇതിന്​ ശിവസേന നേതാവ്​ സഞ്​ജയ്​ റാവത്ത്​ മറുപടി നൽകിയത്​. ഈ വാദപ്രതിവാദങ്ങൾ മഹാ വികാസ്​ അഖാഡിയെ ബാധിക്കില്ലെന്നാണ്​ അജിത്​ പവാർ വ്യക്​തമാക്കിയത്​. ​

Tags:    
News Summary - udhav, sonia, pawar are matured leaders: Ajit Pawar -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.