മോദിയെ വിമാനത്താവളത്തിൽ സ്വീകരിച്ച് ഉദ്ധവ്

മുംബൈ: ഔദ്യോഗിക സന്ദർശനത്തിനായി പുണെയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ബി.ജെ.പി ബന്ധം വേർപെടുത്തി മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ശേഷം ഉദ്ധവ് ആദ്യമായാണ് വെള്ളിയാഴ്ച മോദിയെ കണ്ടത്.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി പുണെയിൽ എത്തിയത്. പുണെ എയർപോർട്ടിൽ മോദിയെ സ്വീകരിക്കാൻ ഉദ്ധവ് എത്തി. ഉദ്ധവിനൊപ്പം മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉണ്ടായിരുന്നു. എയർപോർട്ടിലെ സ്വീകരണത്തിന് ശേഷം ഉദ്ധവ് മുംബൈയിലേക്ക് മടങ്ങി.

Tags:    
News Summary - Uddhav Thackeray Meets PM Modi For First Time Since Becoming Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.