Posted On
date_range Updated On
date_range രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ സ്വീകരിക്കാൻ ഉദ്ധവ് പക്ഷവുമുണ്ടാകും
മുംബൈ: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ മഹാരാഷ്ട്രയിലേക്ക് സ്വീകരിക്കാൻ ഉദ്ധവ് പക്ഷ ശിവസേനയും. ഉദ്ധവ് താക്കറെ, മകൻ ആദിത്യ താക്കറെ ഇവരിൽ ഒരാളോ ഒരുമിച്ചോ പങ്കെടുക്കുമെന്ന് ഉറപ്പുനൽകിയതായി കോൺഗ്രസ് നേതാക്കൾ അറിയിച്ചു.
കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാക്കൾ ഉദ്ധവിനെ നേരിൽ കണ്ട് ക്ഷണിച്ചിരുന്നു. കോൺഗ്രസ് നേതാക്കൾ ശരദ് പവാറിനെയും നേരിൽ ക്ഷണിച്ചിട്ടുണ്ട്. പവാർ മകൾ സുപ്രിയക്കൊപ്പം പങ്കെടുക്കുമെന്ന് എൻ.സി.പി വൃത്തങ്ങൾ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.
അടുത്ത ഏഴിന് മഹാരാഷ്ട്രയിലെ നാന്ദേഡിലാണ് ജോഡോ യാത്ര എത്തുന്നത്. 16 ദിവസംകൊണ്ട് മഹാരാഷ്ട്രയിൽ 383 കിലോമീറ്ററോളം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.