ആടിനെ മോഷ്ടിച്ചെന്ന് ആരോപണം; ജാർഖണ്ഡിൽ രണ്ട് യുവാക്കളെ ആൾക്കൂട്ടം അടിച്ച് കൊന്നു

ആടിനെ മോഷ്ട്ടിച്ചെന്ന് ആരോപിച്ച് രണ്ട് യുവാക്കളെ ജനക്കൂട്ടം ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തി. ജാർഖണ്ഡിലെ കിഴക്കൻ സിംഗ്ഭും ജില്ലയിലായിരുന്നു ഈ ക്രൂരത. ജംഷഡ്‌പൂരിലെ ചകുലിയ പോലീസ് സ്റ്റേഷൻ പരിധിയിൽ സോനഹതു പഞ്ചായത്തിന്റെ കീഴിലുള്ള ജോടിഷ ഗ്രാമത്തിലാണ് ശനിയാഴ്ച പുലർച്ചെ സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.

കൊല്ലപ്പെട്ട കിൻശുക് ബെഹ്‌റ (35), ബോലാനാഥ് മഹതോ (26) എന്നിവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കിൻശുക് ബെഹ്‌റ സംഭവസ്ഥലത്ത് നിന്നും മരണപ്പെട്ടതായും, ബോലാനാഥ് മഹതോ ജംഷഡ്‌പൂരിലെ മഹാത്മാ ഗാന്ധി മെഡിക്കൽ കോളേജിൽ നിന്നും ചികിത്സക്കിടെയാണ് മരിച്ചതെന്നും പൊലീസ് അറിയിച്ചു.


ബോലാനാഥ് മഹതോ (ഇടത്), കിൻശുക് ബെഹ്‌റ 

മോഷണത്തിനെ തുടർന്ന് ആടിന്റെ കഴുത്തിൽ കെട്ടിയ മണിയുടെ ശബ്ദം കേട്ട് ഉടമസ്ഥൻ ഹർഗോവിന്ദ് നായിക്, എണീറ്റയപ്പോൾ രണ്ടുപേർ ബൈക്കിലായി മൂന്ന് ആടുകളെ മോഷ്ടിച്ച പോകുന്നത് കണ്ടെന്നും അവരെ പിന്തുടർന്ന ഉടമസ്ഥൻ ശബ്ദം ഉണ്ടാക്കി നാട്ടുകാരെ ഉണർത്തിയാണ് ഇവരെ പിടികൂടിയതെന്നും പൊലീസ് പറഞ്ഞു. തുടർന്ന് പ്രതികളെന്ന് സംശയിക്കുന്നവരെ മരത്തിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. ബെഹ്‌റയ്ക്ക് ബോധം നഷ്ടപ്പെട്ട സമയത്ത് ഗ്രാമവാസികൾ അവനെ അടിക്കുന്നത് നിർത്തി, പക്ഷേ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി ഗ്രാമീണൻ പറഞ്ഞു.

ആടുകളെ മോഷ്ടിക്കാൻ രണ്ട് വ്യക്തികൾ ഗ്രാമത്തിൽ പ്രവേശിച്ചു, എന്നാൽ ഉടമ പിടികൂടി, തുടർന്ന് ഗ്രാമവാസികൾ മർദിച്ചു. അവരിൽ ഒരാൾ സംഭവസ്ഥലത്ത് വച്ചും, മറ്റൊരാൾ ചികിത്സയ്ക്കിടയിലും മരിച്ചെന്ന് സ്ഥിരീകരിച്ച് എസ്.പി ഋഷഭ് ഗാർഗ് മാധ്യമങ്ങളോട് പറഞ്ഞു.

നിലവിൽ അഞ്ച് പേർ കാസ്റ്റഡിയിൽ ഉണ്ടെന്നും ബാക്കിയുള്ളവരെ തിരിച്ചറിയാനുള്ള ശ്രേമം നടത്തുന്നുണ്ടെന്നും തിരിച്ചറിഞ്ഞവരെ കൂടുതൽ ചോദ്യം ചെയ്യുമെന്നും എസ്.പി അറിയിച്ചു. പക്ഷെ ഇതുവരെയും ആരും ഒരു പരാതിയും രജിസ്റ്റർ ചെയ്തില്ലെന്നും അക്രമികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും എസ്.പി കൂട്ടിച്ചേർത്തു.

Tags:    
News Summary - Accused of stealing a goat; Two youths beaten to death by mob in Jharkhand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.