Posted On
date_range Updated On
date_range എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ
മംഗലപുരം: രണ്ട് ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിൽ. മുരുക്കുംപുഴ മുണ്ടക്കൽ ചിറയിൽ വീട്ടിൽ സുധീഷ് (30), മുരുക്കുംപുഴ മുണ്ടക്കൽ കോളനിയിൽ രാഹുൽ (25) എന്നിവരാണ് പിടിയിലായത്.
മുല്ലശ്ശേരിയിലെ എം.ജി.എസ് പ്ലാസ ഫ്ലാറ്റ് വാടകയ്ക്ക് എടുത്തായിരുന്നു ഇരുവരുടെയും ലഹരിക്കച്ചവടം. റൂറൽ എസ്.പിയുടെ ഡാൻസാഫ് ടീമിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പാക്കറ്റിലാക്കിയ രണ്ട് ഗ്രാം എം.ഡി.എം.എ പിടികൂടിയത്. മംഗലാപുരം പൊലീസിന് കൈമാറിയ പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.