ന്യൂഡൽഹി: 21 ദിവസത്തെ ലോക്ഡൗൺ മുൻനിർത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറ മാർഗനിർദേശങ്ങൾ:
തെറ്റായ വാ ദം ഉന്നയിച്ച് വിലക്കിന് ഇളവ് നേടാൻ ശ്രമിച്ചാൽ രണ്ടു വർഷം വരെ തടവ്.
സർക്കാർ നിർദേശം ലംഘിച്ചാൽ ശിക്ഷ. തെറ്റായ മുന്നറിയിപ്പുകൾ നൽകിയാൽ ഒരു വർഷം തടവ്.
റെയിൽ, റോഡ്, വ്യോമ ഗതാഗതത്തിന് വിലക്ക്.
ആശുപത്രി, നഴ്സിങ് ഹോം, പൊലീസ് സ്റ്റേഷൻ, ഫയർ ഫോഴ്സ്, എ.ടി.എം എന്നിവ പ്രവർത്തിക്കും.
റേഷൻ കടകൾക്കൊപ്പം പച്ചക്കറി, പാൽ, പഴം, പലവ്യഞ്ജനങ്ങൾ, ഭക്ഷണം, മത്സ്യം, മാംസം, കാലിത്തീറ്റ എന്നിവക്കുള്ള കടകൾ തുറക്കാം.
ബാങ്ക്, ഇൻഷുറൻസ്, അച്ചടി-ദൃശ്യ മാധ്യമങ്ങൾ എന്നിവക്ക് പ്രവർത്തിക്കാം.
സംസ്കാര ചടങ്ങിൽ 20ൽ കൂടുതൽ പേർ പങ്കെടുക്കുന്നതിന് വിലക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.