Posted On
date_range Updated On
date_range പുൽവാമയിൽ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു
ശ്രീനഗർ: ദക്ഷിണ കശ്മീരിലെ പുൽവാമ ജില്ലയിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു. ജമ്മു കശ്മീർ പൊലീസാണ് ഇക്കാര്യം അറിയിച്ചത്. ബുധനാഴ്ച രാവിലെയാണ് സംഭവം.
പൊലീസും സി.ആർ.പി.എഫും സംയുക്തമായാണ് തീവ്രവാദികളുമായി തെരച്ചിൽ നടത്തിയത്. രഹസ്യവിവരത്തെ തുടർന്നായിരുന്നു തെരച്ചിൽ. പുൽവാമയിലെ ടികൻ ഗ്രാമത്തിൽ തീവ്രവാദികൾ ഒളിച്ചിരിക്കുന്നുണ്ടെന്നായിരുന്നു രഹസ്യവിവരം.
രണ്ട് തീവ്രവാദികളുടെ വധിച്ച വിവരം സ്ഥിരീകരിച്ച പൊലീസ് ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്നും അറിയിച്ചു. എന്നാൽ, തീവ്രവാദികളുടെ പേരോ മറ്റ് വിവരങ്ങളോ കശ്മീർ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.