സീറ്റ് നൽകിയില്ല; ബി.ജെ.പി എം.എൽ.എ ആം ആദ്മി പാർട്ടിയിൽ ചേർന്നു

അഹമ്മദാബാദ്: രണ്ട് തവണ ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച ജയിച്ച എം.എൽ.എ ആം ആദ്മി പാർട്ടിയിൽ ചേർന്നു. ഗുജറാത്തിലെ ഖേഡ ജില്ലയിലെ മാതർ ജില്ലയിലെ എം.എൽ.എ കേസാരിസിൻ സോളങ്കിയാണ് ആം ആദ്മി പാർട്ടിയിൽ ചേർന്നത്. എ.എ.പി സംസ്ഥാന പ്രസിഡന്റ് ഗോപാൽ ഇറ്റാലിയയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

കഠിനാധ്വാനിയും ഭയമില്ലാത്ത എം.എൽ.എയുമാണ് സോളങ്കിയെന്ന് ഗോപാൽ ഇറ്റാലിയ പറഞ്ഞു. അരവിന്ദ് കെജ്രിവാളിന്റെ സത്യസന്ധമായ രാഷ്ട്രീയത്തിൽ ആകൃഷ്ടനായാണ് സോളങ്കി ആം ആദ്മി പാർട്ടിയിൽ ചേർന്നത്. അദ്ദേഹത്തെ ആം ആദ്മി പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുകയാണ്.

വ്യാഴാഴ്ച 160 സ്ഥാനാർഥികളുടെ പട്ടിക ബി.ജെ.പി പുറത്തുവിട്ടിരുന്നു. മാതർ സീറ്റിൽ കൽപേഷ് പരാമറാണ് സ്ഥാനാർഥി. 2014,2017 തെരഞ്ഞെടുപ്പുകളിൽ സോളങ്കിയാണ് മണ്ഡലത്തിൽ നിന്നും ജയിച്ചത്. 

Tags:    
News Summary - Two-time MLA, denied ticket by BJP, joins AAP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.