representative image
Posted On
date_range Updated On
date_range ജമ്മുകശ്മീരിലെ കുൽഗാമിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു
ജമ്മുകശ്മീർ: ജമ്മുകശ്മീരിലെ കുൽഗാം ജില്ലയിൽ ശനിയാഴ്ച രാവിലെ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാസേന വെടിവച്ചു കൊന്നു.
രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടതായും ഏറ്റുമുട്ടൽ നടന്നുകൊണ്ടിരിക്കുന്നതിനാൽ ഇവരുടെ മൃതദേഹങ്ങൾ ഇനിയും കണ്ടെടുത്തിട്ടില്ലെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ റ്റുഡെ റിപ്പോർട്ട് ചെയ്തു.
കുൽഗാമിലെ ചിൻഗാമിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിെൻറ അടിസ്ഥാനത്തിൽ പൊലീസും സൈന്യവും സംയുക്തമായി തെരച്ചിൽ നടത്തുകയായിരുന്നു. ഭീകരരുളളതായി സംശയിക്കുന്ന സ്ഥലം സുരക്ഷാസേന വളഞ്ഞതോടെ മറഞ്ഞുനിന്ന ഭീകരർ അവർക്കു നേരെ വെടിയുതിർത്തു. തുടർന്ന് സംയുക്ത സേന ഭീകരർക്കുനേരെ തിരിച്ച് വെടിയുതിർക്കുകയും രണ്ട് ഭീകരരെ കൊലപ്പെടുത്തുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.