പുൽവാമയിൽ സേനയുമായി ഏറ്റുമുട്ടൽ; രണ്ട് തീവ്രവാദികളെ വധിച്ചു

പുൽവാമ: ജമ്മു കശ്മീരിൽ തീവ്രവാദികളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ. രണ്ടു തീവ്രവാദികളെ സേന വധിച്ചു. ഇവരുട െ പേരുവിവരങ്ങൾ ലഭ്യമല്ല.

പുൽവാമ ജില്ലയിലെ അവന്തിപോറയിലെ ഗോറിപോറ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. കശ്മീർ ഐ.ജി.പി വിജയ് കുമാറാണ് ഇക്കാര്യം അറിയിച്ചത്.

തീവ്രവാദികൾ ഒളിഞ്ഞിരിക്കുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സേനയും ജമ്മു കശ്മീർ പൊലീസും സംയുക്തമായി തിരച്ചിൽ നടത്തിയത്.

ഈയാഴ്ച ആദ്യം തെക്കൻ കശ്മീരിലെ ഷോപ്പിയാൻ ജില്ലയിലെ മൽഹൂര ഏരിയയിൽ നടന്ന ഏറ്റുമുട്ടലിൽ നാലു തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു.

Tags:    
News Summary - Two Terrorist kiled in Jammu Kashmir Pulwama -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.