രണ്ട് തബീലീഗ്​ പ്രവർത്തകരുടെ കോവിഡ് നിർണയഫലം നെഗറ്റീവ്

മൻസ: പഞ്ചാബിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രണ്ട് തബീലീഗ്​ ജമാഅത്ത് പ്രവർത്തകരുടെ കോവിഡ് നിർണയ പരിശേധന ാ ഫലം നെഗറ്റീവ്. സംസ്ഥാന സ്പെഷ്യൽ ചീഫ് സെക്രട്ടറി കെ.ബി.എസ് സിദ്ദുവാണ് ഇക്കാര്യമറിയിച്ചത്.

കോവിഡ് വൈറസ് ബാധയുണ്ടെന്ന സംശയത്തിൽ ഏപ്രിൽ മൂന്നിനാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടു പേരുടെയും പരിശോധനാ ഫലം നെഗറ്റീവ് ആണ്. ഒരാൾ ആശുപത്രി വിട്ടു. ഇവരുമായി ഇടപഴകിയ 25 പേരുടെ പരിശോധനാ ഫലവും നെഗറ്റീവ് ആണെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.

പഞ്ചാബിൽ ആകെ 245 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചത്. 39 പേർ സുഖം പ്രാപിച്ചപ്പോൾ 16 പേർ മരണപ്പെട്ടു.

Tags:    
News Summary - Two Tablighi Jamaat members test negative for COVID in Punjab -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.