ഗർഭിണിയായ ഫോറസ്റ്റ് ഗാർഡിനെ ക്രൂരമായി മർദിച്ച് മുൻ സർപഞ്ചും ഭാര്യയും; വിഡിയോ വൈറ​ലായതോടെ അറസ്റ്റ്

മുംബൈ: മഹാരാഷ്ട്രയിൽ ഗർഭിണിയായ ഫോറസ്റ്റ് ഗാർഡിനെ ക്രൂരമായി ആക്രമിച്ച് ദമ്പതികൾ. സതാര ജില്ലയിലെ പാൽസാവഡെ ഗ്രാമത്തിൽ ബുധനാഴ്ചയാണ് സംഭവം. ആക്രമണത്തിന്റെ വിഡിയോ വൈറലായതോടെ ദമ്പതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.

ഫോറസ്റ്റ് ഗാർഡിനെ മർദിച്ചതിനും ജോലി തടസപ്പെടുത്തിയതിനും ഇരുവർക്കുമെതിരെ കടുത്ത നിയമനടപടി സ്വീകരിക്കുമെന്ന് പരിസ്ഥിതി മന്ത്രി ആദിത്യ താക്കറെ അറിച്ചു. ഇത്തരം നടപടികളെ പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

​ഇന്ത്യൻ ​ഫോറസ്റ്റ് സർവിസ് ഓഫിസറായ പ്രവീൺ അങ്കുസാമിയാണ് ആക്രമണത്തിന്റെ വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. ഈ വിഡിയോ ഷെയർ ചെയ്തുകൊണ്ടായിരുന്നു ആദിത്യ താക്കറെയുടെ അറിയിപ്പ്.

​മുൻ സർപഞ്ചിന്റെയും ഭാര്യയുടെയും നേതൃത്വത്തിലായിരുന്നു ഫോറസ്റ്റ് ഗാർഡിനെതിരായ ആക്രമണം. വനിതാ ഗാർഡ് അനുവാദമില്ലാതെ കരാറുകാരായ വനപാലകരെ കൂട്ടിക്കൊണ്ടുപോയതിനെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. 

Tags:    
News Summary - Two seen beating pregnant forest guard in video arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.