Posted On
date_range Updated On
date_range യമുന എക്സ്പ്രസ്വേയിൽ ചെറുവിമാനത്തിെൻറ ലാൻഡിങ് ; അമ്പരന്ന് നാട്ടുകാർ
മഥുര (ഉത്തർ പ്രദേശ്): വ്യാഴാഴ്ച മഥുര-യമുന എക്സ്പ്രസ്വേയിൽ ചെറുവിമാനം അടിയന്തിര ലാൻഡിങ് നടത്തി. ഹരിയാനയിലെ നർനൗലിൽ നിന്ന് അലിഗഢിലേക്ക് പറക്കുന്നതിനിടെ യന്ത്രത്തകരാർ ഉണ്ടായതിനെ തുടർന്നാണ് വിമാനം ഹൈവേയിൽ ഇറക്കിയത്.
രണ്ട് പേർക്ക് യാത്രചെയ്യാവുന്ന വിമാനത്തിലെ യാത്രികർ സുരക്ഷിതരാണ്. റോഡിലൂടെ സഞ്ചരിച്ച മറ്റ് യാത്രക്കാർക്ക് ആർക്കും അപകടം സംഭവിച്ചിട്ടില്ല.
പൈലറ്റ് ജാഗ്രത് ആണ് മനസ്സാന്നിധ്യം കൈമുതലവാക്കി അതിസാഹസികമായി വിമാനം എക്സ്പ്രസ്വേയിൽ നൗജീൽ പ്രദേശത്തെ പൊലീസ് സ്റ്റേഷന് സമീപം ഇറക്കിയത്. വിമാനം നിലത്തിറക്കുന്ന വേളയിൽ റോഡിൽ തിരക്കില്ലെന്ന് പൈലറ്റ് ഉറപ്പ് വരുത്തിയിരുന്നു. എക്സ്പ്രസ്വേയിൽ വിമനം ഇറങ്ങിയ കാഴ്ച കാണാൻ ഗ്രാമീണർ തടിച്ചുകൂടി. സംഭവ സ്ഥലത്തെത്തിയ പൊലീസ് സ്ഥിതിഗതികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.