മധ്യപ്രദേശിൽ സ്‌കൂളുകൾക്ക് ബോംബ് ഭീഷണി; വിദ്യാർഥികളെ ഒഴിപ്പിച്ചു

ന്യൂഡൽഹി: ഇ മെയ്ൽ വഴി ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് മധ്യപ്രദേശിലെ ഇൻഡോർ നഗരത്തിലെ രണ്ട് സ്വകാര്യ സ്‌കൂളുകൾ ഒഴിപ്പിച്ചതായി പൊലീസ്. രണ്ട് സ്ഥാപനങ്ങളിലേക്കും ബോംബ് നിർവീര്യ സേനയെ അയച്ചിട്ടുണ്ടെന്നും ഇതുവരെ സ്‌ഫോടക വസ്തു കണ്ടെത്തിയിട്ടില്ലെന്നും അവർ പറഞ്ഞു.

ഖാണ്ഡവ റോഡിൽ സ്ഥിതി ചെയ്യുന്ന ന്യൂ ദിഗംബർ പബ്ലിക് സ്‌കൂളിലേക്കും റാവു ഏരിയയിലെ ഇൻഡോർ പബ്ലിക് സ്‌കൂളിലേക്കും ​ഇന്നു രാവിലെയാണ് ഇ മെയിലുകൾ വന്നത്. ആർ.ഡി.എക്‌സ് ഉപയോഗിച്ച് പൊട്ടിത്തെറിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി അഡീഷണൽ ഡെപ്യൂട്ടി പൊലീസ് കമീഷണർ രാജേഷ് ദണ്ഡോതിയ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ചില കാര്യങ്ങൾ  തമിഴിലും എഴുതിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

രണ്ട് സ്‌കൂൾ കെട്ടിടങ്ങളും ഒഴിപ്പിച്ച് ബോംബ് നിർവീര്യ സ്‌ക്വാഡുകളെ പരിശോധനക്കായി അയച്ചെങ്കിലും ഇതുവരെ സ്‌ഫോടക വസ്തു കണ്ടെത്താനായിട്ടില്ല.

ഡൽഹിയിലെ സ്കൂളുകളിൽ നിരന്തരം ബോംബ് ഭീഷണി ഉയർന്നതിനെ തുടർന്ന് നടത്തിയ ​അന്വേഷണത്തിനൊടുവിൽ ഒരു വിദ്യാർഥി പിടിയിലായത് അടുത്തിടെയാണ്.

Tags:    
News Summary - Madhya Pradesh: Two schools in Indore receive bomb threats via e-mails, evacuated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.