Posted On
date_range Updated On
date_range ഉമർ ഖാലിദിനു നേരെ വധശ്രമം: രണ്ടു പേർ കൂടി പിടിയിൽ
ന്യൂഡൽഹി: ജെ.എൻ.യു വിദ്യാർഥി ഉമർ ഖാലിദിനെ ആക്രമിച്ച സംഭവത്തിൽ രണ്ടുേപരെക്കൂടി ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ പിടികൂടി.
അക്രമണത്തിൽ പങ്കുണ്ടെന്ന് രണ്ടുപേർ കുറ്റസമ്മമതം നടത്തുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഹരിയാന സ്വദേശികളായ ഇരുവരും ആക്രമണത്തിൽ പങ്കാളികളാണോ എന്നതും പ്രേരണ എന്താണെന്നതും അന്വേഷിക്കും. എന്നാൽ ഇവരുടെ പേരു വിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടടില്ല.
കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് ഒാഫ് ഇന്ത്യക്ക് മുന്നിൽ വച്ചായിരുന്നു ഉമർ ഖാലിദിന് നേരെ ആക്രമണം നടന്നത്. തോക്കുകൊണ്ട് വെടിവെക്കുകയായിരുന്നു. എന്നാൽ പരിക്ക് പറ്റാതെ ഉമർ ഖാലിദ് രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.