രണ്ട് പാൻ കാർഡുകൾ: അഅ്സം ഖാന് ഏഴുവർഷം തടവ്

ലഖ്നോ: വ്യത്യസ്ത ജനന തീയതികൾ നൽകി രണ്ട് പാൻ കാർഡുകൾ സംഘടിപ്പിച്ച കേസിൽ സമാജ്‍വാദി പാർട്ടി നേതാവ് മുഹമ്മദ് അഅ്സം ഖാനെ ഏഴുവർഷം തടവിന് ശിക്ഷിച്ചു. മകൻ അഷബ്ദുല്ല അഅ്സമിനെയും ഇതേ കേസിൽ ഏഴുവർഷം തടവിന് ശിക്ഷിച്ചിട്ടുണ്ട്. രണ്ട് മാസം മുമ്പാണ് മറ്റൊരു കേസിൽ അഅ്സം ഖാൻ സീതാപൂർ ജയിലിൽനിന്ന് മോചിതനായത്.

പ്രത്യേക എം.പി-എം.എൽ.എ കോടതിയാണ് ശിക്ഷ വിധിച്ചത്. ശിക്ഷാവിധിക്ക് പിന്നാലെ, റാംപൂർ കോടതിയിൽനിന്ന് അഅ്സം ഖാനെ കനത്ത സുരക്ഷയിൽ ജില്ലാ ജയിലിലേക്ക് കൊണ്ടുപോയി. ബി.ജെ.പി ​നേതാവ് ആകാശ് സക്സേനയുടെ പരാതിയിൽ 2019ലാണ് കേസെടുത്തത്.

Tags:    
News Summary - Two PAN cards: Asam Khan gets seven years in prison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.