ബിജാപൂർ: ഛത്തിസ്ഗഢിലെ ബിജാപൂർ ജില്ലയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് നക്സലുകൾ കൊല്ലപ്പെട്ടു. തെലങ്കാന അതിർത്തിയോട് ചേർന്ന വനപ്രദേശത്ത് വെള്ളിയാഴ്ച രാവിലെയാണ് സംഭവം.
പ്രദേശത്തുനിന്നും ആയുധങ്ങൾ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. വ്യാഴാഴ്ച ഗരിയാബന്ദ് ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ പത്ത് നക്സലുകൾ കൊല്ലപ്പെട്ടിരുന്നു. 243 നക്സലുകളാണ് സംസ്ഥാനത്ത് ഈ വർഷം ഇതുവരെ വിവിധ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.