Posted On
date_range Updated On
date_range ഷോപിയാന് പിന്നാലെ ത്രാലിലും ഏറ്റുമുട്ടൽ; രണ്ടു ഭീകരരെ വധിച്ചു
ശ്രീനഗർ: ഷോപിയാന് പിന്നാലെ ത്രാലിലും ഭീകരരുമായി ഏറ്റുമുട്ടൽ. ഇവിടെയും രണ്ടു ഭീകരരെ സുരക്ഷാ സേന വധിച്ചു. നേരത്തെ ഷോപിയാനിലുണ്ടായ ഏറ്റുമുട്ടലിലും രണ്ടു ഭീകരരെ വധിച്ചിരുന്നു.
ത്രാലിലെ ഹർദുമിർ ഗ്രാമത്തിൽ വൈകുന്നേരമായിരുന്നു സംഭവം. ഇവരിൽനിന്നും ആയുധങ്ങളും പിടിച്ചെടുത്തു. ഷോപിയാനിൽ പുലർച്ചെയോടെയായിരുന്നു ഏറ്റുമുട്ടലുണ്ടായത്. കഴിഞ്ഞ 12 മണിക്കൂറിനിടെയാണ് രണ്ട് ഏറ്റുമുട്ടലുകളും ഉണ്ടായത്.
അതേസമയം, ശ്രീനഗറിൽ ആയുധങ്ങളുമായി രണ്ടു ഭീകരരെ അറസ്റ്റ് ചെയ്തതായി ജമ്മു കശ്മീർ പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.