കുഞ്ഞിനെ വലിച്ചെറിഞ്ഞ ശേഷം ഓടുന്ന കാറില്‍ വെച്ച്  യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു

ന്യൂഡൽഹി: കുഞ്ഞിനെ പുറത്തേക്ക് വലിച്ചെറിഞ്ഞ ശേഷം ഓടുന്ന കാറില്‍ വെച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ഡല്‍ഹി - ഡെറാഡൂണ്‍ ദേശീയ പാതയിൽ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. നാട്ടുകാർ ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. കുട്ടി അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. ബലാത്സംഗത്തിന് ശേഷം യുവതിയേയും അക്രമികള്‍ റോഡരികില്‍ തള്ളിയിട്ടു. യുവതിയും ചികിത്സയിലാണ്. 

ജോലി നല്‍കാമെന്ന് പറഞ്ഞ് ആര്‍.കെ മേത്ത എന്നയാള്‍ യുവതിയെ കാറില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. മേത്തയുടെ സുഹൃത്തും കാറില്‍ ഉണ്ടായിരുന്നു. മയക്കുമരുന്ന് ചേര്‍ത്ത പാനീയം നല്‍കി കാറില്‍ വച്ച് യുവതിയെ ഇവര്‍ ബലാത്സംഗം ചെയ്യുകയായിരുന്നു. യുവതിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം തുടങ്ങി. പ്രതികള്‍ ഒളിവിലാണെന്നും തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. 

Tags:    
News Summary - Two Men Rape Woman in Moving Car After Throwing Her Toddler on National Highway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.