Posted On
date_range Updated On
date_range മയക്കുമരുന്ന് കേസിൽ കർണാടകയിൽ രണ്ട് മലയാളികൾക്ക് 10 വർഷം തടവ്
ബംഗളൂരു: മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ രണ്ട് മലയാളി യുവാക്കൾക്ക് കർണാടകയിൽ 10 വർഷം തടവ്. കണ്ണൂർ തളിപ്പറമ്പ് ആലക്കോട് സ്വദേശി ജോൺസൺ ജോസഫ് (31), ഇടുക്കി കൊന്നത്തടി സ്വദേശി ബിജു അബ്രഹാം (38) എന്നിവർക്കാണ് ബംഗളൂരുവിലെ പ്രത്യേക നാർകോട്ടിക് കോടതി ശിക്ഷ വിധിച്ചത്.
ലക്ഷം രൂപ പിഴ അടക്കാനും ജഡ്ജി ബി.എസ്. ജയശ്രീ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ രണ്ടുമാസം കൂടി തടവ് അനുഭവിക്കണം.
2017 ജൂലൈയിൽ 6.3 കിലോ ഹഷീഷ് ഓയിലുമായാണ് ഇവരെ ബംഗളൂരു മൈക്കോ ലേ ഔട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.