റഫീഖും അഫ്രോസും

സത്യസന്ധതക്കിരിക്ക​ട്ടെ ഒരു 'കുതിരപ്പവൻ'; സഞ്ചാരികളുടെ സ്വർണം മടക്കിനൽകാൻ കശ്​മീരി യുവാക്കൾ സഞ്ചരിച്ചത്​ 70 കിലോമീറ്റർ

ശ്രീനഗർ: യാത്രകൾക്കിടെ വല്ലതും നഷ്​ടപ്പെട്ടുപോയാൽ പലരും അത്​ തിരിച്ചുപ്രതീക്ഷിക്കാറില്ല. ആഭരണങ്ങൾ പോലെ വിലപിടിപ്പുള്ള വസ്​തുക്കളാണെങ്കിൽ ​പ്രത്യേകിച്ച്​. എന്നാൽ സൂറത്തിൽ നിന്നുള്ള ഒരു കുടുംബം ഭാഗ്യവാൻമാരാണ്​.

കശ്​മീരിലെ പഹൽഗാമിൽ നിന്ന്​ നഷ്​ടപ്പെട്ടുപോയ സ്വർണാഭരണങ്ങൾ തിരികെ നൽകാനായി കുതിരക്കാരായ റഫീഖും അഫ്രോസും 70 കിലോമീറ്ററിലേറെ സഞ്ചരിച്ച്​ ശ്രീനഗറിലെത്തി.

യുവാക്കളുടെ കുതിരകളിലായിരുന്നു കുടുംബം സവാരി നടത്തിയത്​. ഇതിനിടെ​ ആഭരണങ്ങൾ നഷ്​ടപ്പെട്ടു​.

ഡ്രൈവർമാരായ താഹിറും ബിലാലുമാണ്​ കുതിരക്കാരെ കണ്ടെത്താൻ പരിശ്രമിച്ചത്​. ഫോണിൽ ബന്ധപ്പെട്ടതോടെ ഇരുവരും 70 കിലോമീറ്റർ സഞ്ചരിച്ച്​ പഹൽഗാമിൽ നിന്ന്​ ശ്രീനഗറിലെത്തുകയായിരുന്നു. ഇരുവരുടെയും സത്യസന്ധതയെ പുകഴ്​ത്തിയ സഞ്ചരികൾ നന്ദി അറിയിക്കുകയും ചെയ്​തു.

Tags:    
News Summary - Two Kashmiri pony keepers travel 70km from Pahalgam to Srinagar to return tourist's gold jewellery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.