ബിഹാറിൽ നിന്ന്​ ആയുധങ്ങളും വെടിയുണ്ടകളും പിടിച്ചെടുത്തു; രണ്ടുപേർ പിടിയിൽ

ഗയ: ബിഹാറിലെ ഗയയിൽ ആയുധങ്ങളും വെടിയുണ്ടകളുമായി രണ്ടു പേർ പിടിയിൽ. സിക്കന്തർ ഖാൻ, രെഹാൻ അലം എന്നിവരാണ്​ പൊലീസ്​ നടത്തിയ റെയ്​ഡിൽ​ അറസ്​റ്റിലായത്​. ആയുധക്കടത്തിൽ ഏർപ്പെട്ടവരാണ്​ പ്രതികളെന്ന്​ പൊലീസ്​ പറഞ്ഞു.

അനധികൃത ആയുധക്കടത്ത്​ സംബന്ധിച്ച വിവരം ലഭിച്ചതിനെ തുടർന്നാണ്​ പൊലീസ്​ പരിശോധന നടത്തിയത്​. അഞ്ച്​ കൈത്തോക്കുകൾ, പത്ത്​ വെടിക്കോപ്പുകൾ എന്നിവയും 61000 രൂപയും ​പ്രതികളിൽ നിന്ന്​ പിടിച്ചെടുത്തു.

ആയുധങ്ങളും വെടിക്കോപ്പുകളും കടത്തുന്ന വൻ ശൃംഖലയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവർ ഉടനെ അറസ്​റ്റിലാവുമെന്നും പൊലീസ്​ ഉദ്യോഗസ്ഥർ പറഞ്ഞു.

Tags:    
News Summary - Two held, arms and ammunition recovered in Bihar's Gaya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.