Posted On
date_range Updated On
date_range യു.പിയിൽ ആർ.എസ്.എസിൻെറ ദ്വിദിന യോഗം, അജണ്ടയിൽ 'ലൗ ജിഹാദ്'
ലഖ്നൗ: ഉത്തർ പ്രദേശിൽ വെച്ച് ആർ.എസ്.എസിൻെറ ദേശീയ എക്സിക്യൂട്ടീവ് യോഗം പുരോഗമിക്കുന്നു. രാമക്ഷേത്ര നിർമാണത്തിലെ പൊതുജനങ്ങളുടെ സംഭാവനയും ലൗ ജിഹാദുമാണ് യോഗത്തിലെ അജണ്ടകളെന്നാണ് വിവരം.
കിഴക്കൻ ഉത്തർ പ്രദേശിലാണ് ദ്വിദിന യോഗം നടക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്, സർസംഘചാലക് മോഹൻ ഭാഗവത്, സർകാര്യവാഹക് സുരേഷ് ജോഷി തുടങ്ങിയവർ പങ്കെടുക്കുന്നുണ്ടെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
ആത്മ നിർഭർ ഭാരന് പദ്ധതി പ്രകാരം ഗ്രാമവികസനത്തിൽ ആർ.എസ്.എസിന് വഹിക്കാനുള്ള പങ്കിനെക്കുറിച്ചും ചർച്ചയാകും. ഞായറാഴ്ച നടന്ന യോഗത്തിൽ അഞ്ചു സെഷനുകൾ സംഘടിപ്പിച്ചു എന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.