Posted On
date_range Updated On
date_range മോഷണക്കുറ്റം ആരോപിച്ച് രണ്ട് ദലിത് യുവാക്കളെ അടിച്ചുകൊന്നു
ബംഗളൂരു: മോഷണക്കുറ്റം ആരോപിച്ച് കർണാടകയിലെ തുമകുരു ജില്ലയിൽ രണ്ട് ദലിത് യുവാക്കളെ മർദിച്ചും പൊള്ളലേൽപിച്ചും കൊലപ്പെടുത്തി. ഗിരിഷ് മുദലഗിരിയപ്പ (30), ഗിരീഷ് (32) എന്നിവരാണ് കൊല്ലപ്പെട്ടത്. തുമകുരു പെഡ്ഡനഹള്ളി ഗ്രാമത്തിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഗിരിഷിന്‍റെ മൃതദേഹം ഫാമിലും ഗിരീഷിന്‍റെ മൃതദേഹം തടാകത്തിലുമാണ് കണ്ടെത്തിയത്.
പെഡ്ഡനഹള്ളിയിലെ ഫാമിലെ പമ്പ് സെറ്റിലെ മോട്ടറും സ്റ്റാർട്ടറും മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ എസ്റ്റേറ്റ് ഉടമയും ഒരു സംഘമാളുകളും ഇരുവരെയും പിടികൂടി അടിച്ചുകൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. രണ്ടുപേരെയും ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ആദ്യം തേങ്ങോല കൂട്ടിയിട്ട് തീയിട്ട് കാലിൽ പൊള്ളലേൽപിച്ചശേഷം ക്രൂരമായി മർദിച്ചുകൊലപ്പെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.