Posted On
date_range Updated On
date_range ഡൽഹി ന്യൂ ഉസ്മാൻപൂരിൽ വെള്ളക്കെട്ടിൽ വീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം
ന്യൂഡൽഹി: ഡൽഹിയിലെ ന്യൂ ഉസ്മാൻപൂർ മേഖലയിൽ വെള്ളക്കെട്ടിൽ വീണ് രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. സോം ബസാർ, ഗാമ്രി സ്വദേശികളായ എട്ടും പത്തും വയസുള്ള കുട്ടികളാണ് മരിച്ചത്. വൈകിട്ട് അഞ്ച് മണിക്കാണ് സംഭവം നടന്നത്.
ന്യൂ ഉസ്മാൻപുരിലെ ഖാദർ മേഖലയിലെ അഞ്ച് പുഷ്‌ടക്ക് സമീപം റോഡ് നിരപ്പിൽ നിന്ന് അഞ്ച് അടിയോളം മഴവെള്ളം ഉയർന്നിരുന്നു. ഈ വെള്ളത്തിൽ കളിക്കാനായാണ് കുട്ടികൾ വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ, വെള്ളക്കെട്ടിൽ നീന്തുന്നതിനിടെ ആഴമുള്ള കുഴിയിൽ കുട്ടികൾ താഴ്ന്നു പോവുകയായിരുന്നു.
കുഴിയിൽ നിന്ന് കണ്ടെടുത്ത കുട്ടികളെ ജെ.പി.സി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് നോർത്ത് ഈസ്റ്റ് ഡി.സി.പി ജോയ് തിർകി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.