Posted On
date_range Updated On
date_range മണിപ്പൂരിൽ കുഴിബോംബ് സ്ഫോടനത്തിൽ രണ്ട് ബി.എസ്.എഫ് ജവാൻമാർ കൊല്ലപ്പെട്ടു
ഇംഫാൽ: മണിപ്പൂരിൽ ബി.എസ്.എഫ് ക്യാമ്പിന് സമീപമുണ്ടായ കുഴിബോംബ് സ്ഫോടനത്തിൽ രണ്ട് ജവാൻമാർ കൊല്ലപ്പെട്ടു. പ്രദേശവാസിയായ സ്ത്രീക്ക് പരിക്കേറ്റിട്ടുണ്ട്. ദിമാപൂർ-ഇംഫാൽ ഹൈവേക്കടുത്തുള്ള ബി.എസ്.എഫ് ക്യാമ്പിലാണ് സ്ഫോടനമുണ്ടായത്.
കോൺസ്റ്റബിൾ റാങ്കിലുള്ള ജവാൻമാരാണ് കൊല്ലപ്പെട്ടതെന്ന് ബി.എസ്.എഫ് അറിയിച്ചു. ബോംബ് സ്ഫോടനം ഉണ്ടായ ഉടൻ പരിക്കേറ്റ കോൺസ്റ്റബിൾമാരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ക്യാമ്പിന് സമീപത്ത് കട നടത്തുന്ന സ്ത്രീക്കാണ് സ്ഫോടനത്തിൽ പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ എത്തിച്ചുവെന്ന് ബി.എസ്.എഫ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.