Posted On
date_range Updated On
date_range സ്ഫോടക വസ്തുക്കൾ കൈവശം വെച്ചതിന് രണ്ടുപേർ അറസ്റ്റിൽ
ഹൈദരാബാദ്: അനധികൃതമായി സ്ഫോടക വസ്തുക്കൾ കൈവശം വെച്ചതിന് തെലുങ്കാനയിൽ രണ്ടു പേർ അറസ്റ്റിൽ. അഹമ്മദ്, വെങ്കിട് എന്നിവരാണ് അറസ്റ്റിസലായത്. ഹയാത്ത് നഗർ പൊലീസാണ് അനധികൃതമായി സ്ഫോടക വസ്തുക്കൾ കൈവശം വെച്ചതിന് ഇവരെ അറസ്റ്റ് ചെയ്തത്.
ഇവരുടെ പക്കൽ നിന്നും 60 ഡിറ്റനേറ്ററുകളും, 24 ജലാറ്റിൻ സ്റ്റിക്കുകളും പിടിച്ചെടുത്തു. ബതാസിങ്ങർ പ്രദേശത്ത് സ്ഫോടനം നടത്താൻ സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പൊലിസ് നീക്കമാണ് ഇരുവരുടെയും അറസ്റ്റിന് വഴി വെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.