ട്വിറ്റർ രാജ്യത്തെ ജനാധിപത്യത്തെ ആക്രമിക്കുന്നുവെന്ന്​ രാഹുൽ ഗാന്ധി

ന്യൂഡൽഹി: ട്വിറ്ററിനെതിരായ വിമർശനം ശക്​തമാക്കി കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. ട്വിറ്റർ രാജ്യത്തിന്‍റെ രാഷ്​ട്രീയ പ്രക്രിയയിൽ ഇടപെടുകയാണെന്ന്​ രാഹുൽ കുറ്റപ്പെടുത്തി. ട്വിറ്റർ ജനാധിപത്യത്തെ ആക്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ട്വിറ്റർ രാഹുൽ ഗാന്ധിയുടെ അക്കൗണ്ട്​ ലോക്ക്​ ചെയ്​തിരുന്നു.

തന്‍റെ ട്വിറ്റർ അക്കൗണ്ട്​ ലോക്ക്​ ചെയ്​തതിലൂടെ രാഷ്​ട്രീയ പ്രക്രിയയിൽ കമ്പനി ഇടപെടുകയാണ്​.ഇന്ത്യയിലെ രാഷ്​ട്രീയത്തേയും രാഷ്​ട്രീയക്കാരേയും ഒരു കമ്പനി നിർവചിക്കുന്നത്​ ശരിയല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. യുട്യൂബിൽ ട്വിറ്ററിന്‍റെ അപകടകരമായ കളി എന്ന പേരിൽ പുറത്തിറക്കിയ വിഡിയോയിലാണ്​ രാഹുലിന്‍റെ പരാമർശം.

ഇന്ത്യക്കാർ എന്നനിലയിൽ നമ്മൾ ചോദ്യം ചോദിക്കണം. സർക്കാറിന്​ കീഴിലായതിനാൽ ഇന്ത്യയിലെ രാഷ്​ടീയത്തെ നിർവചിക്കാൻ കമ്പനികൾക്ക്​ അധികാരം നൽകാമോ. അതോ നമ്മുടെ രാഷ്​ട്രീയനയം നാം തന്നെ നിർവചിക്കണോ വേണ്ടതെന്നും രാഹുൽ ഗാന്ധി ചോദിച്ചു. രാഹുൽ ഉൾപ്പടെ പല പ്രമുഖ കോൺഗ്രസ്​ നേതാക്കളു​ടേയും ട്വിറ്റർ ഹാൻഡിലുകൾ കമ്പനി ലോക്ക്​ ചെയ്​തിരുന്നു. 

Tags:    
News Summary - "Twitter Biased, Listens To What Government Says": Rahul Gandhi Hits Out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.