ചെന്നൈ : ഡിപ്പോയിൽ നിർത്തിയിട്ട എംടിസി (മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ) ബസ് കാണാതായ സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്. ബസ് തട്ടിക്കൊണ്ടു പോയ ലൂർദ് സ്വാമി ഏബ്രഹാമാണ് പിടിയിലായത്.
തട്ടിക്കൊണ്ടുപോയ ബസ് ഒരു ലോറിയുമായി കൂട്ടിയിടിച്ചു. പിന്നാലെ ലോറി ഡ്രൈവർ, ലൂർദ് സ്വാമിയെ തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു.
കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം. ഗുഡുവാഞ്ചേരിയിൽ ജോലി ചെയ്യുന്ന ലൂർദ് സ്വാമി വീട്ടിലേക്കുള്ള യാത്രക്കിടെ ബസിലെ കണ്ടക്ടറുമായി വഴക്കിട്ടിരുന്നു. കണ്ടക്ടറോടുള്ള വൈരാഗ്യം തീർക്കാനാണ് താൻ ബസ് തട്ടിയെടുത്തതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി.
തൻ്റെ ദേഷ്യം തീർക്കാനായി രാത്രി ഡിപ്പോയിലെത്തിയ ലൂർദ് സ്വാമി റൂട്ട് 109 ബസിൽ കയറി ഓടിച്ചു പോവുകയായിരുന്നു. മദ്യലഹരിയിലായിരുന്ന ഇയാൾ ഓടിച്ച ബസ്, എതിരെ വന്ന ലോറിയിൽ ഇടിച്ചു.
അപകടത്തിൽ ഇരു വാഹനങ്ങളും തകർന്നു. പിന്നീടാണ് ഡിപ്പോയിൽ നിന്ന് മോഷണം പോയ ബസാണ് അപകടത്തിൽ തകർന്നതെന്ന് മനസിലായത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.