Posted On
date_range Updated On
date_range ടി.വിയും ഫോണും ആവശ്യപ്പെട്ട് ജയിലില്‍ നിരാഹാരം
ജയ്പുര്‍: രാജസ്ഥാനിലെ ജയിലില്‍ വിവിധ സൗകര്യങ്ങള്‍ ആവശ്യപ്പെട്ട് തടവുകാരുടെ നിരാഹാരം. അജ്മീറിലെ അതിസുരക്ഷയുള്ള ജയിലിലാണ് ടെലിവിഷന്‍, പബ്ളിക് ടെലിഫോണ്‍, വോളിബാള്‍ കോര്‍ട്ട് തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കണമെന്നാവശ്യപ്പെട്ട് 44 തടവുകാര്‍ വ്യാഴാഴ്ച മുതല്‍ നിരാഹാര സമരം തുടങ്ങിയത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇതില്‍ 12 പേരെ ആശുപത്രിയിലേക്ക് മാറ്റി.
കൊടുംകുറ്റവാളികളെമാത്രം പാര്‍പ്പിക്കുന്ന ജയിലില്‍ ടെലിവിഷന്‍, ടെലിഫോണ്‍, വോളിബാള്‍ കോര്‍ട്ട് തുടങ്ങിയ സൗകര്യങ്ങള്‍ ആവശ്യപ്പെടുന്നത് അംഗീകരിക്കാനാവില്ളെന്ന് ജയില്‍ എ.ഡി.ജി.പി അജിത് സിങ് പറഞ്ഞു. വോളിബാള്‍ കോര്‍ട്ട് അനുവദിച്ചാല്‍ തടവുകാര്‍ക്കിടയില്‍ തര്‍ക്കങ്ങളും മറ്റുമുണ്ടാവുന്നതിന് കാരണമാവും -അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.