ന്യൂഡൽഹി: പ്രശസ്ത മാധ്യമ പ്രവർത്തകനും ടെലിവിഷൻ അവതാരകനുമായ രോഹിത് സർദാന കോവിഡ് ബാധിച്ചുമരിച്ചു.കോവിഡ് ബാധിതനായി ആശുപത്രിയിൽ ചികിത്സയിലിരിക്കേയുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. 'ആജ്തക്' ചാനലിലെ സംവാദ പരിപാടിയിലൂടെ രോഹിത് സുപരിചിതനാണ്.
സീ ന്യൂസ്, ഇ.ടി.വി നെറ്റ്വർക്ക്, ആകാശവാണി എന്നിവയിലും പ്രവർത്തിച്ചിട്ടുള്ള രോഹിത് 2017 മുതൽ ആജ്തക്കിൽ പ്രവർത്തിച്ചുവരികയായിരുന്നു. മരണത്തിൽ മാധ്യമ പ്രവർത്തകരായ രാജ്ദീപ് സർദേശായി, സൊനാൽ കൽറ, സാഗരിക ഘോഷ്, തൃണമൂൽ കോൺഗ്രസ് നേതാവ് മെഹുവ മൊയ്ത്ര, കൊമേഡിയൻ ധ്രുവ് രഥീ അടക്കമുള്ളവർ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.