Posted On
date_range Updated On
date_range തുഹിൻ കാന്ത പാണ്ഡെ പുതിയ ധനകാര്യ സെക്രട്ടറി
ന്യൂഡൽഹി: ഐ.എ.എസ് ഓഫിസർ തുഹിൻ കാന്ത പാണ്ഡെയെ കേന്ദ്രസർക്കാർ ധനകാര്യ സെക്രട്ടറിയായി നിയമിച്ചു. ധനകാര്യ സെക്രട്ടറിയായിരുന്ന ടി.വി. സോമനാഥൻ കാബിനറ്റ് സെക്രട്ടറിയായതിന് പിന്നാലെ വന്ന ഒഴിവിലേക്കാണ് നിയമനം. ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് വകുപ്പ് സെക്രട്ടറിയായിരുന്നു പാണ്ഡെ.
2019ലാണ് അദ്ദേഹം ഈ പദവി ഏറ്റെടുത്തത്. ഒഡിഷ കേഡറിൽ നിന്നുള്ള1987 ബാച്ചിലെ ഐ.എ.എസ് ഓഫിസറാണ് പാണ്ഡെ.
ആഗസ്റ്റിലാണ് ടി.വി. സോമനാഥനെ കാബിനറ്റ് സെക്രട്ടറിയായി നിയമിച്ചത്. രാജീവ് ഗൗബയുടെ പിൻഗാമിയായാണ് അദ്ദേഹം ചുമതല ഏറ്റെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.