വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയിലൂടെ ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്ന് യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് വക്താവ് ഹിതർ ന്യൂവർട്ട്. തിങ്കളാഴ്ചയാണ് കൂടിക്കാഴ്ച. ട്രംപ് തെരഞ്ഞെടുക്കപ്പെട്ടശേഷം അദ്ദേഹവുമായി നടക്കുന്ന പ്രധാനമന്ത്രി മോദിയുടെ ആദ്യ കൂടിക്കാഴ്ചയാണിത്.
ഇരുവരും ഫോണിൽ സംസാരിച്ചിട്ടുണ്ട്. പരസ്പര സഹകരണം, ഭീകരവാദത്തിനെതിരായ പോരാട്ടം എന്നിവ ചർച്ചയിൽ വിഷയമാകുമെന്നും ഉന്നത വ്യക്തികൾ തമ്മിലെ ആശയക്കൈമാറ്റവും ഇതിെൻറ ഭാഗമായി നടക്കുമെന്നും ന്യുവർട്ട് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.