കനേഡിയൻ പ്രധാനമന്ത്രി ജസ്​റ്റിൻ ട്രൂഡോ സുവർണ ക്ഷേത്രം സന്ദർശിച്ചു

ന്യൂഡൽഹി: എട്ടു ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനെത്തിയ കനേഡിയൻ പ്രധാനമന്ത്രി ജസ്​റ്റിൻ ട്രൂഡോ കുടുംബസമേതം പഞ്ചാബിലെ സുവർണ ക്ഷേത്രം സന്ദർശിച്ചു. ശ്രീ ഗുരുറാം ദാസ്​ജീ അന്താരാഷ്​ട്ര വിമാനത്താവളത്തിലിറങ്ങിയ ട്രൂഡോയും കുടുംബവും നേരെ ക്ഷേത്രത്തിലേക്കാണ്​​ പോയത്​. കോൺഗ്രസ്​ നേതാക്കളായ ഹർദീപ്​ സിങ്​ പുരിയും നവ്​ജ്യോത്​ സിങ്​ സിദ്ദുവും കനേഡിയൻ പ്രധാനമന്ത്രിക്കാപ്പമുണ്ടായിരുന്നു. 

സുവർണ ക്ഷേത്രത്തിൽ ലഭിച്ച സ്വീകരണത്തിനു ശേഷം, ഇത്ര മനോഹരവും അർഥപൂർണവുമായ സ്​ഥലത്ത്​ ലഭിച്ച സ്വീകരണം മൂലം ബഹുമാനിക്കപ്പെട്ടിരിക്കുന്നുവെന്ന്​  ട്രൂഡോ സന്ദർശക പുസ്​​തകത്തിൽ എഴുതി. 

കുർത്തയും പൈജാമയും ധരിച്ച്​ തലമറച്ചാണ്​ ക്ഷേത്ര സന്ദർശനം നടത്തിയത്​. ഭാര്യയും മക്കളും ​േക്ഷത്രാചാര പ്രകാരം തലമറച്ചിരുന്നു. പ്രാർഥനകൾക്ക്​ ശേഷം കനേഡിയൻ പ്രധാനമന്ത്രി അമൃത്​സറിൽ പഞ്ചാബ്​ മുഖ്യമന്ത്രി ക്യാപ്​റ്റൻ അമരീന്ദർ സിങ്ങുമായി കൂടിക്കാഴ്​ച നടത്തി.

അമൃത്​സറിലെ താജ്​ ഹോട്ടലിലാണ്​ കൂടിക്കാഴ്​ച നടന്നത്​. ട്രൂഡോവിനൊപ്പം ഇന്ത്യ സന്ദർശനത്തിനു വന്ന ആറു മന്ത്രിമാരുമായും മുഖ്യമന്ത്രി കൂടിക്കാഴ്​ച നടത്തി. 
 

Tags:    
News Summary - Trudeau VIsit Golden Temple - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.