Posted On
date_range Updated On
date_range സുഷമക്കെതിരായ ട്രോൾ: പിന്തുണച്ച് 40 ശതമാനം പേർ; എതിർത്ത് 58 ശതമാനം
ന്യൂഡൽഹി: വിദേശകാര്യ മന്ത്രിയെ ചീത്തവിളിക്കുന്ന സമൂഹ മാധ്യമ ട്രോളുകളെ പിന്തുണച്ച് 40 ശതമാനംപേർ; എതിർത്ത് 58 ശതമാനവും. മന്ത്രി സുഷമ സ്വരാജ് തന്നെയാണ് തന്നെ കടന്നാക്രമിക്കുന്ന ട്രോളുകൾ ശരിയോ എന്ന് ചോദിച്ച് ട്വിറ്ററിൽ ഒാൺലൈൻ വോെട്ടടുപ്പ് നടത്തിയത്. എന്നാൽ, വലിയൊരു ശതമാനംപേർ ‘മന്ത്രിക്കിത് കിട്ടണമെന്ന’ അഭിപ്രായം പങ്കുവെച്ചതാണ് കൗതുകമായത്.
94,000 പേർ വോെട്ടടുപ്പിൽ പെങ്കടുത്തു. മിശ്രവിവാഹിതരായ ദമ്പതികൾക്ക് പാസ്പോർട്ട് നൽകാൻ മതം മാറണമെന്ന് നിർദേശിച്ച ഉദ്യോഗസ്ഥനെതിരെ കഴിഞ്ഞയാഴ്ച നടപടിയെടുത്തതിനു പിന്നാലെയാണ് മന്ത്രിക്കെതിരെ ട്രോൾ തുടങ്ങിയത്. സ്ത്രീവിരുദ്ധവും വ്യക്തിപരവുമായ ‘ആക്രമണമാണ്’ സമൂഹമാധ്യമങ്ങളിലൂടെ നടന്നത്.
പാസ്പോർട്ട് അപേക്ഷയുമായി ലഖ്നോയിലെ സേവാ കേന്ദ്രയിലെത്തിയ ദമ്പതികളോട് മോശമായി പെരുമാറിയ ഉദ്യോഗസ്ഥൻ വികാസ് മിശ്രയെ സ്ഥലംമാറ്റിയിരുന്നു. ഹിന്ദു യുവതിയെ വിവാഹംചെയ്ത മുസ്ലിമായ ഭർത്താവിനോട് ഹിന്ദു മതത്തിേലക്ക് മറണമെന്ന് മിശ്ര നിർദേശിച്ചതാണ് പരാതിക്കിടയാക്കിയത്.
‘‘സുഹൃത്തുക്കേള, കുറച്ചു ദിവസങ്ങളായി ഇതാണ് സംഭവിക്കുന്നത്. ഇത്തരം ട്വീറ്റുകൾ നിങ്ങൾ അംഗീകരിക്കുന്നുണ്ടോ? ദയവായി പ്രതികരണം അറിയിക്കുക’’ എന്നായിരുന്നു മന്ത്രിയുടെ അഭ്യർഥന.പ്രീണനത്തിൽനിന്ന് പിന്മാറാൻ മന്ത്രിയെ ഉപദേശിക്കണമെന്ന ആവശ്യവുമായിവന്ന ട്വിറ്റർ പോസ്റ്റിെൻറ സ്ക്രീൻഷോട്ട് കഴിഞ്ഞ ദിവസം സുഷമയുടെ ഭർത്താവ് സ്വരാജ് കൗശൽ ട്വീറ്റ് ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.