Posted On
date_range Updated On
date_range വോട്ടെണ്ണലിനിടെ ക്ഷേത്രം സന്ദർശിച്ച് ത്രിപുര മുഖ്യമന്ത്രി മണിക് സാഹ
അഗർത്തല: വോട്ടെണ്ണലിനിടെ ക്ഷേത്രം സന്ദർശിച്ച് ത്രിപുര മുഖ്യമന്ത്രി മണിക് സാഹ. സുന്ദരി മാ ക്ഷേത്രത്തിലെത്തിയാണ് അദ്ദേഹം അനുഗ്രഹം തേടിയത്. ബി.ജെ.പി വക്താവ് സാംബിത് പാത്രയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ് സുന്ദരി മായുടെ അനുഗ്രഹം തേടിയാണ് ക്ഷേത്രത്തിലെത്തിയതെന്ന് അദ്ദേഹം സമൂഹമാധ്യമത്തിലെ കുറിപ്പിൽ പറഞ്ഞു. ക്ഷേത്രം സന്ദർശിക്കുന്നതിന്റെ ചിത്രവും സാഹ പങ്കുവെച്ചിട്ടുണ്ട്.
ത്രിപുര, മേഘാലയ, നാഗലാൻഡ് എന്നീ മൂന്ന് വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. ത്രിപുരയിൽ ഇക്കുറി കോൺഗ്രസും സി.പി.എമ്മും സഖ്യമായാണ് മത്സരിക്കുന്നത്. ഗോത്ര പാർട്ടിയാണ് തിപ്ര മോതയും ത്രിപുരയിൽ നിർണായക ശക്തിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.