മുംബൈ: താന്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം നടത്തിയെന്ന് വ്യാജ വാര്‍ത്ത നല്കിയ ‘ജനം’ ടി.വി പരസ്യമായി മാപ്പു പറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ഭൂമാതാ ബ്രിഗേഡ് അധ്യക്ഷ തൃപ്തി ദേശായി. ഒരാഴ്ചക്കകം മാപ്പു പറയണം. കേരളത്തിലെ ഹിന്ദുക്കള്‍ക്കിടയില്‍ തനിക്കെതിരെ വിരോധം ആളിക്കത്തിക്കാന്‍ ചാനല്‍ വ്യാജ വാര്‍ത്ത ചമക്കുകയായിരുന്നുവെന്നും തൃപ്തി ആരോപിച്ചു.
മതപരിവര്‍ത്തനം നടത്തിയിട്ടില്ല. ഞാന്‍ ഹിന്ദുവാണ്. ഇനിയും ഹിന്ദുവായിരിക്കും. എല്ലാ ധര്‍മങ്ങളെയും മാനിക്കുന്നു. ആദ്യം സ്വധര്‍മത്തില്‍ സ്ത്രീ-പുരുഷ സമത്വത്തിനായി ശ്രമിച്ചുകൊണ്ടിരിക്കും -അവര്‍ പറഞ്ഞു.
2012ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ പുണെ നഗരസഭയില്‍ മത്സരിച്ചുവെന്നത് നേരാണ്. അത് കോണ്‍ഗ്രസ് ബന്ധത്തിെൻറ പേരിലല്ല. പിതാവിെൻറ സുഹൃത്തും കോണ്‍ഗ്രസ് നേതാവുമായ പദംക റാവു കദം ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു. എന്നാല്‍, കോണ്‍ഗ്രസുമായി ബന്ധമില്ല -അവര്‍ ആവര്‍ത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.