ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ വെടിവെച്ചുകൊന്നു

ബംഗാൾ: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ വെടിവെച്ചുകൊന്നു. മുർഷിദാബാദിലെ പാർട്ടി ജനറൽ സെക്രട്ടറി സത്യൻ ചൗധരിയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച ബഹറാംപൂരിലായിരുന്നു സംഭവം. ബൈക്കിലെത്തിയ അജ്ഞാത സംഘം ക്ലോസ് റേഞ്ചിൽ വെടിവെക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും എത്തിയപ്പോഴേക്കും മരിച്ചിരുന്നു.

മുമ്പ് കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയുടെ അടുപ്പക്കാരനായ സത്യൻ ചൗധരി പിന്നീട് തൃണമൂൽ കോ​ൺഗ്രസിൽ ചേരുകയായിരുന്നു. 

Tags:    
News Summary - Trinamool Congress leader shot dead in Bengal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.