കഠ്വ: രാജ്യ മനഃസാക്ഷിയെ നടുക്കിയ കഠ്വ ബലാത്സംഗ കൊലപാതക കേസിെൻറ വിചാരണ അന്തിമ ഘട്ടത്തിലേക്ക്. ജമ്മു-കശ്മീരിലെ കഠ്വയിൽ എട്ടു വയസ്സുകാരിയെ ഗ്രാമത്തിലെ ക്ഷേത്രത്തിൽ ഒളിപ്പിച്ച് ക്രൂര പീഡനങ്ങൾക്കിരയാക്കി കൊലപ്പെടുത്തിയ കേസിൽ ക്ഷേത്ര പൂജാരിയും പൊലീസ് ഉദ്യോഗസ്ഥരുമടക്കം എട്ടു പേർക്കെതിരായ വിചാരണയാണ് പഞ്ചാബിലെ പത്താൻകോട്ട് കോടതിയിൽ അവസാന ഘട്ടത്തിലെത്തിയത്.
തിങ്കളാഴ്ചയോടെ പ്രതിഭാഗം അഭിഭാഷകർ വാദം അവസാനിപ്പിക്കുമെന്നും ഇതിനുശേഷം വാദം അവസാനിപ്പിച്ചുെകാണ്ടുള്ള പ്രോസിക്യൂഷെൻറ പ്രസ്താവനയും കഴിഞ്ഞാൽ കേസ് വിധിപ്രസ്താവത്തിലേക്ക് നീങ്ങും. കഴിഞ്ഞ വർഷം ജൂണിലാണ് പത്താൻകോട്ട് സെഷൻസ് കോടതിയിൽ കേസിൽ രഹസ്യ വിചാരണ ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.